തൃശ്ശിലേരിയിൽ കുമ്മട്ടിക്കടയിൽ തീപ്പിടിത്തം : കട കത്തി നശിച്ചു
കാട്ടിക്കുളം : കുമ്മട്ടിക്കടയിൽ തീപ്പിടിച്ച് കട പൂർണ്ണമായും കത്തി നശിച്ചു. തൃശ്ശിലേരി മുള്ളൻകൊല്ലി തുണ്ടുവിളയിൽ ജോസഫിന്റെ കുമ്മട്ടിക്കടയാണ് പൂർണ്ണമായും കത്തി നശിച്ചു.
ഇന്ന് രാവിലെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കുമ്മട്ടി കത്തുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ വെള്ളമൊഴിച്ചു തീ കെടുത്തിയെങ്കിലും കുമ്മട്ടിയിലെ സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.
50,000 രൂപയോളം നഷ്ടം സംഭവിച്ചതായി കടയുടമ ജോസഫ് പറഞ്ഞു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.