തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണം; എസ്റ്റേറ്റ് തൊഴിലാളിയായ യുവതിക്ക് പരിക്കേറ്റു
മാനന്തവാടി : തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. ചിറക്കര ചേരിയില്‍ വീട്ടില്‍ ജംഷീറ (35)ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 9.30 ഓടെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്. തേയില എസ്റ്റേറ്റ് തൊഴിലാളിയായ ജംഷീറ ഫാക്ടറിയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയായത്. കാലിനും മറ്റും പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.