ഉദയം 2023 – മാനന്തവാടി രൂപത കുടുംബ സംഗമം നടത്തി
മാനന്തവാടി : ചെറുപുഷ്പ മിഷൻലീഗിന് നേതൃത്വം കൊടുക്കുന്നവരുടെ കുടുംബം സഭയ്ക്ക് സാക്ഷ്യമാണെന്ന് മിഷൻലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. മാനോജ് അമ്പലത്തിങ്കൽ. ദ്വാരകയിൽ നടന്ന രൂപത എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഓർഗനൈസിഗ് ടീം അംഗങ്ങളുടെയും കുടുംബ സംഗമം ഉദയം -2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപത പ്രസിഡന്റ് ബിനീഷ് തുമ്പയുംകുഴി അധ്യക്ഷത വഹിച്ച സംഗമത്തത്തിൽ മാനന്തവാടി രൂപത മതബോന ഡയറക്ടർ ഫാ.തോമസ് കച്ചിറയിൽ മുഖ്യ സന്ദേശം നൽകി. സംഗമത്തിന് തങ്കച്ചൻ മാപ്പിള കുന്നേൽ, രഞ്ജിത്ത് മുതുപ്ലാക്കൽ, സി.ക്രിസ്റ്റീന എഫ്.സി.സി, അനീറ്റ, ആര്യ, ജോസ്, സജി എന്നിവർ സംസാരിച്ചു. രൂപത എക്സിക്യുട്ടീവ് അംഗങ്ങൾ സംഗമത്തിന് നേതൃത്വം കൊടുത്തു.