എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി നാളെ മാനന്തവാടിയിൽ
മാനന്തവാടി : വിപ്ലവത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വയനാട് ജില്ലാ റാലി ഈ മാസം 29ന് മാനന്തവാടിയിൽ നടക്കും. ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും.
മാനന്തവാടി എരുമരുവിൽ നിന്നും തുടങ്ങി നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും. ഗാന്ധി പാർക്ക് മൈതാനിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മൗലവി, കെ.ഒ അഹ്മദ്കുട്ടി ബാഖവി, എസ്.ശറഫുദ്ദീൻ, മുഹമ്മദലി സഖാഫി പുറ്റാട്, നൗഷാദ് കണ്ണോത്ത്മല, മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി റിപ്പൺ, നൗഫൽ പിലാക്കാവ് സംബന്ധിക്കും.
2023-24 വർഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
Contact : 9947080976
8606880976