September 20, 2024

രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം കുറഞ്ഞു ; 4% ഇടിവ് രേഖപ്പെടുത്തി

1 min read
Share

 

സ്റ്റാറ്റിസ്റ്റിക്ക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ വ്യാവസായിക ഉല്‍പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറഞ്ഞു. 2021 ഒക്ടോബറില്‍ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) 4.2 ശതമാനവും 2022 സെപ്റ്റംബറില്‍ 3.1 ശതമാനവും ഉയര്‍ന്നു. ഐഐപി സെപ്റ്റംബറിലെ 133.5 ല്‍ നിന്ന് ഒക്ടോബറില്‍ 129.6 ആയി കുറഞ്ഞു.

 

2022 ഒക്ടോബറില്‍ ഖനനവും വൈദ്യുതിയും 2.5 ശതമാനവും 1.2 ശതമാനവും വളര്‍ച്ച കൈവരിച്ചപ്പോള്‍ ഉല്‍പാദന മേഖലയില്‍ 5.6 ശതമാനം വളര്‍ച്ച കുറഞ്ഞു.

ഒക്ടോബറിലെ വ്യാവസായിക ഉത്പാദന സൂചിക അനുസരിച്ച്‌, മൂലധന ഉല്‍പ്പന്നങ്ങള്‍ 2.3 ശതമാനവും ഇന്റര്‍മീഡിയറ്റ് ഗുഡ്സ് 2.8 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 15.3 ശതമാനവും കണ്‍സ്യൂമര്‍ നോണ്‍-ഡ്യൂറബിള്‍സ് 13.4 ശതമാനവും വീതം കുറഞ്ഞു.

 

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ മൊത്തം വ്യാവസായിക ഉല്‍പാദനം 5.3 ശതമാനമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 20.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.