ഇരുളത്ത് പാലുംവണ്ടി വീട്ടു മുറ്റത്തേക്കു തലകീഴായി മറിഞ്ഞു
പുൽപ്പള്ളി : ഇരുളത്ത് പാലുംവണ്ടി വീട്ടു മുറ്റത്തേക്കു തലകീഴായി മറിഞ്ഞു. വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്ക് പൂർണ്ണമായും തകർന്നു. ആളപായമില്ല.
ഇരുളം – മൂന്നാനക്കുഴി റോഡരികിലെ കാട് വെട്ടി നീക്കാത്തതാണ് അപകടക കാരണമെന്ന് ഐ.എൻ.ടി.യു.സി ഇരുളം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഹനീഫ അധ്യക്ഷത വഹിച്ചു. കെ.യു.മാനു, ജയപ്രകാശ്, ബിനോയ്, വിജയൻ ചീയമ്പം, ജെസ്റ്റിൻ, രമേശൻ, സജാത്, സി.ആർ ബാബു, രാജൻ എന്നിവർ സംസാരിച്ചു.