തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില
1 min read
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച സ്വർണവില ഉയർന്നിരുന്നു. ഒരു സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച 30 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണിയിലെ വില 4025 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. അതേഅസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.