വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു; കാൽനടയാത്രികന് പരിക്ക്
മാനന്തവാടി : തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുശേരി വളവിലെ സെന്റ് തോമസ് പള്ളിക്ക് സമീപം ബൈക്ക് കാല്‍നടയാത്രികനെ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാല്‍നട യാത്രികന് പരിക്കേല്‍ക്കുകയും ചെയ്തു. വാളേരി കണ്ണീറ്റുകണ്ടത്തില്‍ എസ്തപ്പാന്റെയും മേരിയുടേയും മകന്‍ ആന്റോ (29) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. പരിക്കേറ്റ കാല്‍നടയാത്രികനായ പുതുശ്ശേരി സ്വദേശി അനീഷ് ഫിലിപ്പ് ചികിത്സയിലാണ്. ഇരുവരേയും സാരമായ പരിക്കുകളോടെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം ആന്റോയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
അനീഷ് ഫിലിപ്പ് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കേളേജില്‍ ചികിത്സയിലാണ്. ടിന്റോ മോള്‍ ഷാന്റി മോള്‍ എന്നിവര്‍ ആന്റോയുടെ സഹോദരങ്ങളാണ്.