നീർവാരത്ത് കടുവ പോത്തിനെ ആക്രമിച്ചു കൊന്നു
പനമരം : നീർവാരം മുക്രാമൂലയിൽ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു. മുക്രാമൂല കോളനിയിലെ ശരത്തിന്റെ പോത്തിനെയാണ് കടുവ പിടിച്ചത്. വനാതിർത്തിയിൽ മേയാൻ വിട്ട നാലു പോത്തുകളിൽ ഒന്നിനെയാണ് കടുവ പിടിച്ചത്.
ബുധനാഴ്ച വൈകുന്നേരം മുതൽ പോത്തിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലാണ് മേയാൻ വിട്ട സ്ഥലത്തുനിന്നും 300 മീറ്റർ അകലെയുള്ള കൊല്ലിയിൽ നിന്നും വ്യാഴാഴ്ച ഉച്ചയോടെ പോത്തിന്റെ ജഡം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലാണ് ജഢം.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ അക്രമകാരികളായിരുന്നില്ല. വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതിനിടെ പോത്തിനെ കടുവ പിടികൂടിയതോടെ പ്രദേശവാസികൾ ഭീതിയിലാ യിരിക്കുകയാണ്.