പനമരം കോട്ടയാക്രമണം; പ്രതീകാത്മക മാർച്ച് നടത്തി
പനമരം : ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനി തലക്കല്‍ ചന്തുവിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന പനമരം കോട്ടയാക്രമണത്തെ അനുസ്മരിച്ചുകൊണ്ടുള്ള പ്രതീകാത്മക മാർച്ച് സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നൂറോളം പേർ സംബന്ധിച്ചു.
1802 ഒക്ടോബർ 11നായിരുന്നു പനമരത്തുള്ള ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് തലക്കര ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യപ്പട ആക്രമിച്ചത്. ആക്രമണത്തിൽ 70 ഓളം ബ്രിട്ടീഷ് പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.
വയനാട് പൈതൃക പഠന കേന്ദ്രം, വനവാസി വികാസ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിളുമ്പുകണ്ടത്തു നിന്നും ആരംഭിച്ച മാർച്ച് പനമരം തലക്കര ചന്തു സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടത്തി.