നീർവാരം കല്ലുവയലിലും കടുവ ; കാൽപ്പാടുകൾ സ്ഥിരീകരിച്ചു
പനമരം : നീര്‍വാരം കല്ലുവയലിലും കടുവയിറങ്ങിയതായി നാട്ടുകാർ. കല്ലുവയൽ കോളനിയിലെ ഗോപാലൻ, രാധ എന്നിവരുടെ തോട്ടങ്ങളിൽ കാല്പാടുകൾ കണ്ടതിനെ തുടർന്ന് നെയ്ക്കുപ്പ ഫോറസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.