പനവല്ലിയിൽ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹം തകർത്ത യുവാവ് അറസ്റ്റിൽ
മാനന്തവാടി : തിരുനെല്ലി പനവല്ലി പുഴക്കര ബാലഭദ്ര ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുട്ടുപൊളിച്ച് അകത്ത് കയറി വിഗ്രഹം തകര്‍ക്കുകയും, ശൂലവും വാളും വാരിവലിച്ചിടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പനവല്ലി കാരമ വീട്ടില്‍ മുകേഷ് (21) ആണ് തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 30 ന് രാത്രിയിലായിരുന്നു സംഭവം. സ്വന്തമായി ബിംബാരാധനയും മറ്റും നടത്തിവന്നിരുന്ന വ്യക്തിയായിരുന്നു മുകേഷ്. സംഭവ ദിവസം അമിതമായി ലഹരി ഉപയോഗിച്ച ഇയാള്‍ തന്റെ ആരാധനാമൂര്‍ത്തി മാത്രം നാട്ടില്‍ മതിയെന്ന് ചിന്തിക്കുകയും, ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന് വിഗ്രഹം തകര്‍ക്കുകയുമാണ് ചെയ്തതെന്നാണ് പോലീസിന് നല്‍കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.