മേപ്പാടിയിൽ വൻ ലഹരിവേട്ട ; കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച 4 കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മേപ്പാടി : മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചോലാടിയിൽ പോലീസ് ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, മേപ്പാടി എസ്.ഐ വി.പി സിറാജും, സംഘവും നടത്തിയ സംയുക്ത പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 4 കിലോയോളം കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി.
കണ്ണൂര്‍ കാമ്പല്ലൂര്‍ വെള്ളിലംകുന്നില്‍ അജിത്ത് വി.സത്യന്‍ (25), ചൂരല്‍മല മൂലവളപ്പില്‍ അജിത്ത് (29), കമ്പളക്കാട് മേമാടന്‍ വീട്ടില്‍ ഷിജാസുല്‍ റസ്‌ലന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 27 ബി 9767 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.