ഉണങ്ങിയ മരക്കൊമ്പ് പൊട്ടിവീണ് നാല് വിദ്യാർഥികൾക്ക് പരിക്ക്
കൽപ്പറ്റ : കൽപ്പറ്റ ഗവ: കോളേജ് കോമ്പൗണ്ടിൽ ഉണങ്ങിയ മരക്കൊമ്പ് പൊട്ടിവീണ് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ശക്തമായ മഴയെത്തുടർന്ന് ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അപകടം ഉണ്ടായത്.