പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
മാനന്തവാടി : പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മക്കിയാട് കല്ലുവെട്ടാംകുഴി ജോര്‍ജാണ് (63) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
ഭാര്യ: ലിസി. മക്കള്‍ : നിഖില്‍ (ദുബായ്), അഖില്‍, അതുല്‍ (സെന്റ് തോമസ് ഇലക്ട്രിക്കല്‍സ്, മക്കിയാട്). മരുമക്കള്‍: പ്രിയ (നഴ്‌സ്), ബിന്‍സി (നഴ്‌സ്, പൂന).
സഹോദരങ്ങള്‍: പൈലി (പീച്ചങ്കോട്), പെണ്ണമ്മ, മേരി, ലിസി, ജാന്‍സി, പരേതരായ ജോസ്, ബേബി.