സൈക്കോളജി അപ്രന്റീസ് നിയമനം ; ഇന്റർവ്യൂ ഒക്ടോബര്‍ 20 ന്
മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 20 രാവിലെ 11 ന് നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 4935 240351.