വന്യജീവി വാരാഘോഷം ; വിവിധ പരിപാടികൾ സംഘടിപ്പിച്ചു
മേപ്പാടി : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മേപ്പാടി റെയ്ഞ്ച്, മുണ്ടക്കൈ സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. സൂചിപ്പാറ ഇക്കോ ടൂറിസം സെന്ററിൽ വെച്ച് ഏകദിന ബോധവൽക്കരണ ക്ലാസ് നടത്തി.
എക്സ്സെയ്‌സ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി ക്ലാസ്സെടുത്തു. ഏറാട്ട് കുണ്ട് കോളനിയിൽ ശുചീകരണ പ്രവർത്തികൾ നടത്തി. അരുണമലകോളനി ഭാഗത്തും ശുചീകരണ പ്രവർത്തികൾ നടത്തി. സ്റ്റേഷനിലെ ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ കെ. സനിൽ പ്രവർത്തികൾക്ക് നേതൃത്വം നൽകി. വനസംരക്ഷണ സമിതി പ്രവർത്തകർ സ്റ്റേഷനിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.