September 21, 2024

സംസ്ഥാനത്ത് നാലുദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ് ; പവന് 200 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് നാലുദിവസമായി മാറ്റമില്ലാത തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 38080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4760 രൂപയായി.

 

ഒക്ടോബർ ആറിന് 38280 രൂപയിലെത്തിയ സ്വർണവില നാലു ദിവസത്തോളം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

 

ഒക്ടോബർ അഞ്ചിന് പവന് 38,200 രൂപയായിരുന്ന വില. ആറിന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമായിരുന്നു കൂടിയത്. ഒക്ടോബർ 1, 2 തീയ്യതികളിൽ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. ഗ്രാമിന് 4650 രൂപയും പവന് 37,200 രൂപയുമായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.