നബിദിന റാലിക്ക് സ്വീകരണം നൽകി ബി.ജെ.പി
പനമരം : എട്ടുബൈത്ത് മുനവ്വിറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിക്ക് ബി.ജെ.പി ഏച്ചോം ബൂത്ത് കമ്മിറ്റി സ്വീകരണം നൽകി. മധുര പലഹാരങ്ങളും വിതരണം ചെയ്തു. ബി.ജെ.പി പനമരം മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി മോഹനൻ, ഏച്ചോം ബൂത്ത് പ്രസിഡണ്ട് ലീലാ ബായ്, കെ.പ്രകാശൻ, അപ്പു പരാരി എന്നിവർ നേതൃത്വം നൽകി.