തൊണ്ടർനാടിൽ എംഡിഎംഎയുമായി യുമായി യുവാവ് പിടിയില്‍
മാനന്തവാടി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. കോഴിക്കോട് ചെക്യാട് പുളിയാവ് മാന്താത്തില്‍ വീട്ടില്‍ അജ്മല്‍.എം(28) ആണ് പിടിയിലായത്.
തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മേച്ചേരിക്കുന്നില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡും തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.അബ്ദുല്‍ ഖാദര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 0.21 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.