ബസ്സിൽ കടത്തിയ അരക്കോടി രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ
തോല്‍പ്പെട്ടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ അരക്കോടി രൂപയുടെ കുഴല്‍പണം പിടികൂടി. തമിഴ്‌നാട് മധുര സൗത്ത് മാസി സ്ട്രീറ്റ് പൂക്കാറ ലൈൻ ഡോര്‍നമ്പര്‍ ഒമ്പതിലെ വിജയ്ഭാരതി (40) എന്നയാളുടെ കൈവശമാണ് രേഖകളില്ലാത്ത പണം ഉണ്ടായിരുന്നത്.
ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് പണം പിടികൂടിയത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തിലുള്ള സംഘവും എക്‌സൈസ് ചെക്ക് പോസ്റ്റ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് പോകുന്ന കോണ്‍ട്രാക്ട് കാരിയേജ് ബസിലെ യാത്രക്കാരനായിരുന്നു വിജയ്ഭാരതി.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജിനോഷ് പി.ആര്‍, ലത്തീഫ് കെ.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. ദിപു, അര്‍ജുന്‍ എം, സാലിം, വിപിന്‍ കുമാര്‍ പി.വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രവീജ ജെ.വി എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.