September 20, 2024

കൽപ്പറ്റയിൽ സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാലുപേർ അറസ്റ്റിൽ

1 min read
Share

 

കൽപ്പറ്റ : സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാലുപേർ അറസ്റ്റിൽ. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ കിണറിലെ മോട്ടോർ ആണ് മോഷ്ടിച്ചത്.

മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (49), അപ്പണവയൽ മഞ്ഞിയോട്ടിൽ നെയ്ജിൽ (32), എമിലി കരിക്കാടംപൊയിൽ അലി അഷ്കർ കെ.പി (48), അങ്കമാലി കൂരൻ വീട് ജോബി ജോൺ (41) എന്നിവരാണ് പിടിയിലായത്.

മോഷ്ടിച്ച മോട്ടർ സ്കൂളിൻ്റെ പരിസരത്ത് തന്നെ മാറ്റി വയ്ക്കുകയും പിന്നീട് അത് എടുക്കാൻ ചെന്ന സമയം നാട്ടുകാർക്ക് സംശയം ഉണ്ടാകുകയും ആ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു കൽപ്പറ്റ പോലീസ് ഇവരെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.