ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്തെന്ന് പരാതി ; യുവാവ് അറസ്റ്റിൽ
മാനന്തവാടി : 26 കാരിയായ ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ ചെയ്തു. തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് സ്വദേശിയായ ആറാംതൊടി സുജീഷ് (37) നെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എ.എസ്.ഐമാരായ മോഹനന്‍, രജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.