September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് ; രണ്ടു ദിവസത്തിനിടെ പവന് 440 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് ഇന്നും കുത്തനെ ഇടിഞ്ഞ് സ്വർണ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വ്യാഴാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.