March 14, 2025

കോവിഡ് കുറയുന്നു; ഇന്ത്യയില്‍ ഇനിയൊരു തരംഗമുണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് വിദഗ്ധര്‍

Share

 

ഇന്ത്യയില്‍ കോവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു.

 

ഇതിലൂടെ ആര്‍ജ്ജിച്ച പ്രതിരോധശേഷി രക്ഷാകവചമാകുമെന്നാണ് കരുതുന്നത്. 18 മുതല്‍ 59 വരെ പ്രായമുള്ളവരില്‍ 88 ശതമാനം പേര്‍ ഇനിയും ബൂസ്റ്റര്‍ ഡോസെടുക്കാന്‍ ബാക്കിയുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന് ഇതു കാരണമാകില്ല.

 

ഗുരുതരമല്ലാത്ത മുന്നൂറിലധികം ഒമിക്രോണ്‍ വകഭേദമാണ് ഇന്ത്യയിലുള്ളത്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് ജാഗ്രത പാലിക്കുകയും പരിശോധനയും കര്‍ശനമാക്കുകയും വേണമെന്ന് എന്‍ടിഎജിഐ മേധാവി ഡോ. എന്‍.കെ അറോറ പറഞ്ഞു.

 

വാക്സിനേഷനിലൂടെയുള്ള സംരക്ഷണം പരമാവധി ഒമ്ബതുമാസത്തേക്ക് മാത്രമാണെന്നും ഹൈബ്രിഡ് പ്രതിരോധശേഷി ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ സജ്ഞയ് റായ് പറഞ്ഞു.രണ്ടാം തരംഗം വളരെ ശക്തമായിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.