September 20, 2024

ബത്തേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

1 min read
Share

 

ബത്തേരി : മൈസൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട് കക്കുഴിപാലം മീനാക്ഷി വീട്ടിൽ സി.ജി രാജേഷ് (32 ) ആണ് പിടിയിലായത്.

സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ പാർട്ടി പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 14 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അശോകുമാർ, പ്രിവന്റീവ് ഓഫിസർ ഏലിയാസ് ഇ.വി, സിവിൽ എക്സൈസ് ഓഫിസർമാരായ മാനുവൽ ജിൻസൺ, നിക്കോളാസ് ജോസ്, ബാലചന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.