മേപ്പാടിയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
മേപ്പാടി : നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവയുമായി രണ്ടുപേർ പിടിയിൽ.
വ്യത്യസ്ത സംഭവങ്ങളിലായി വടുവഞ്ചാല്‍ ചെല്ലങ്കോട് ഒവോട്ടില്‍ വീട്ടില്‍ നാണി എന്ന മൊയ്തീന്‍ (49), മേപ്പാടി കോട്ടപ്പടി എരുമകൊല്ലി മുള്ളന്‍തൊടി വീട്ടില്‍ രൂപേഷ് (39) എന്നിവരെയാണ് മേപ്പാടി എസ്.ഐ അബ്ദു, എസ്.സി.പി.ഒ ഗോവിന്ദന്‍കുട്ടി, സി.പി.ഒ അരവിന്ദ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ നിന്നും 3000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ഒരു ഓട്ടോറിക്ഷയും, സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.