15 വർഷം കഴിഞ്ഞ വാഹനം കണ്ടം ചെയ്യണമെന്ന തീരുമാനം പിൻവലിക്കണം – ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ജില്ലാ സമ്മേളനം
പനമരം : പതിനഞ്ചു വർഷം കഴിഞ്ഞ വാഹനം കണ്ടം ചെയ്യണമെന്ന തീരുമാനം പിൻവലിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു. നൂറുകണക്കിന്ന് തൊഴിലാളികളെ ബാധികുന്ന വിഷയം പുന:പരിശോധിക്കണം. ഇലക്ട്രിക്ക് ഓട്ടോയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ അനുവദിച്ച ഹാൽട്ടിംഗ് നമ്പർ പ്രകാരം മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളു എന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പനമരത്ത് നടന്ന ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ല സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എൻ കൃഷ്ണൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി ബേബി, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എൻ പ്രഭാകരൻ, കെ.റഫീഖ്, എ. ജോണി, കെ.എം ബിജു എന്നിവർ സംസാരിച്ചു.
ജില്ലയിലെ തൊഴിലാളികളെ പ്രതിനിധീകരിച്ച് 250 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാഭാരവാഹികളായി : ജിനേഷ് പൗലോസ് ( പ്രസിഡണ്ട് ), കെ.സുഗതൻ ( ജനറൽ സെക്രട്ടറി ), പി.എ അസീസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.