September 20, 2024

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍വര്‍ദ്ധന ; ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

1 min read
Share

 

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പത്തി​ക വളര്‍​ച്ചാ​ നി​ര​ക്കി​ല്‍ വ​ന്‍ വ​ര്‍​ധ​ന. സാ​മ്പത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ ജി​ഡി​പി വ​ള​ര്‍​ച്ച 13.5 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ന്‍ വ​ര്‍​ഷം അ​വ​സാ​ന പാ​ദ​ത്തി​ലെ 4.1 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നാ​ണ് വ​ള​ര്‍​ച്ചാ​നി​ര​ക്കി​ലെ കു​തി​പ്പ്.

ക​ഴി​ഞ്ഞ സാ​മ്പത്തി​ക വ​ര്‍​ഷം ആ​ദ്യ​പാ​ദ​ത്തി​ല്‍ 20.1 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ര്‍​ച്ചാ നി​ര​ക്ക്. ഉ​പ​ഭോ​ഗ​ത്തി​ലെ വ​ര്‍​ധ​ന​വാ​ണ് വ​ള​ര്‍​ച്ചാ​നി​ര​ക്ക് ഉ​യ​രാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. ആ​ദ്യ​പാ​ദ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ വ​ള​ര്‍​ച്ചാ നി​ര​ക്കാ​ണി​ത്.

എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി 16.2 ശതമാനത്തില്‍ എത്തുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ജിഡിപി 15.2% എത്തുമെന്നായിരുന്നു. ബ്ലൂംബര്‍ഗിന്റെ സര്‍വേയില്‍ അത് 15.3% ആയിരുന്നു. അതേസമയം, ഈ പാദത്തില്‍ ചൈനയുടെ വളര്‍ച്ച 0.4% ആയിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.