പുല്‍പ്പള്ളിയിൽ കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍
പുല്‍പ്പള്ളി : പുൽപ്പള്ളി പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍. മീനംകൊല്ലി സ്വദേശി എം.ജി സോമന്‍ (60) ആണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 235 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ പി.ജി സാജന്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.