September 20, 2024

പുൽപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

1 min read
Share

 

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണില്‍ വാഹനപരിശോധനയ്ക്കിടെ കാറില്‍ മയക്കുമരുന്നുമായി സഞ്ചരിച്ച യുവാക്കൾ പിടിയിൽ.

 

താമരശ്ശേരി കൂടത്തായി ബസാര്‍ കളപ്പുരയ്ക്കല്‍ വീട്ടിൽ കെ.സി വിവേക് (26), വേലിയമ്പം ഭൂതാനം വേര്‍ക്ലാമ്പില്‍ ലിബിന്‍ രാജന്‍ (26), വേലിയമ്പം കൊടമൂരാട്ട് വീട്ടിൽ അഖില്‍ ( 26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും 2.2 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 07 സി.ക്യു 5837 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു മായി ഇവർ പിടിയിലായത്.

 

ജൂനിയര്‍ എസ്.ഐ നിഖില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ നാസര്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രജീഷ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.