പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
മാനന്തവാടി : കനത്ത മഴയില്‍ പേരിയ ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ ഇന്ന് (28.08.22 – ഞായർ ) രാത്രി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി കണ്ണൂര്‍ ജില്ല റവന്യൂ അധികൃതര്‍ വ്യക്തമാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയില്‍ കല്ലും മണ്ണും കുത്തിയൊലിച്ച് വന്നതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് ജെസിബികളുടെ സഹായത്തോടെ മണ്ണും കല്ലും നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഗതാഗത തടസങ്ങളില്ലെങ്കിലും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ന് രാത്രി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചത്. വാഹനങ്ങള്‍ തടയാന്‍ റവന്യൂ അധികൃതര്‍ തലപ്പുഴ പോലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.