ബത്തേരി മലവയലിൽ മഴവെള്ളപ്പാച്ചിൽ ; നിരവധി വീടുകളിൽ വെള്ളം കയറി
ബത്തേരി : ശക്തമായ മഴയെ തുടർന്ന് സുൽത്താൻ ബത്തേരി മലവയലിൽ മഴവെള്ളപ്പാച്ചിൽ. നിരവധി വീടുകളിൽ വെള്ളം കയറി. നീലമാങ്ങ ചൂരക്കുനി തോട് കരകവിഞ്ഞു. ശശി നീലമാങ്ങ, ചൂരക്കുനി കൊച്ചു വീട്ടിൽ ഉഷ, മഞ്ഞാടി മഞ്ഞത്തൊടി വീട്ടിൽ ശിവരാമൻ്റെ വീട്ടിലും വെള്ളം കയറി. ഇവരെ സമീപത്തെ വീടുകളിലേക്ക് മാറ്റി. മഴ തുടരുന്ന സാഹചര്യത്തിൽ പത്തോളം കുടുംബങ്ങൾ വെളളപ്പൊക്ക ഭീഷണിയിലാണ്.