രാജ്യത്ത് 9,436 പേര്‍ക്ക് കൂടി കോവിഡ് ; 30 മരണം
രാജ്യത്ത് 9,436 പേര്‍ക്ക് കൂടി കോവിഡ് ; 30 മരണം
രാജ്യത്ത് 9,436 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 4,44,08,132 ആയി ഉയര്‍ന്നു. അതേസമയം സജീവ കേസുകളുടെ എണ്ണം 86,591 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഞായറാഴ്ച അപ്‌ഡേറ്റ് ചെയ്തു.
30 പുതിയ കോവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,27,754 ആയി ഉയര്‍ന്നു. കൂടാതെ,
സജീവമായ കേസുകളുടെ എണ്ണം ഇപ്പോള്‍ മൊത്തം അണുബാധകളുടെ 0.19% ആണ്. ദേശീയ കോവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.62 ശതമാനവും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ സജീവകേസുകളുടെ എണ്ണത്തിൽ 720 പേരുടെ കുറവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.93% ഉം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.70% മാണ്.