വഴിയോര കച്ചവട തൊഴിലാളികൾക്ക് സ്റ്റാൾ അനുവദിക്കണം
പനമരം : വഴിയോര കച്ചവട തൊഴിലാളികൾക്ക് സ്റ്റാൾ അനുവദിക്കണമെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പനമരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പനമരം പാലത്തിന് സമീപം ആര്യന്നൂർ നട റോഡിൽ കഴിഞ്ഞ 15 വർഷമായി വഴിയോരത്ത് കച്ചവടം ചെയ്യുന്ന തൊഴിലാളികൾക്ക് പനമരം ഗ്രാമപ്പഞ്ചായത്ത് സ്റ്റാൾ അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് യൂണിയൻ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി എം.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.സത്താർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.സി ജബ്ബാർ അഭിവാദ്യം ചെയ്തു. ഗഫൂർ നെല്ലിയമ്പം, സിദ്ധീഖ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.എസ് സത്താർ (സെക്രട്ടറി), ഹമീദ് നെല്ലിയമ്പം (പ്രസിഡണ്ട് ), അഷ്ക്കർ തിരുവാൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.