ഫാര്‍മസിസ്റ്റ് ഒഴിവ് ; ഓഗസ്റ്റ് 27നകം അപേക്ഷിക്കണം
മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. ബി.ഫാം, ഡി.ഫാം, എം.ഫാം ഇവയില്‍ ഏതെങ്കിലുമൊന്ന് പാസായിരിക്കണം.
ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 27 വൈകീട്ട് 4 നകം ഓഫീസില്‍ നേരിട്ടോ, phc.thondernad@gmail.com വഴിയോ അപേക്ഷ സമര്‍പ്പിര്‍പ്പിക്കണം.
സെപ്തംബര്‍ 3 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 235909