വയനാട് ജില്ലയുടെ മൂന്നാമത് ഖാസിയായി സാദിഖലി ശിഹാബ് തങ്ങൾ നാളെ ചുമതലയേൽക്കും
കൽപ്പറ്റ : വയനാട് ജില്ലയുടെ മൂന്നാമത് ഖാസിയായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വെള്ളിയാഴ്ച ചുമതലയേൽക്കും. മൂന്നുമണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹല്ല് ഭാരവാഹികളും ഉസ്താദുമാരും ഉൾപ്പെടെ 3000 പേർ പങ്കെടുക്കുമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
ഖാസിക്ക് കീഴിൽ 279 മഹല്ലുകളാണ് പ്രവർത്തിക്കുന്നത്. സമസ്ത കേരള ജംഇയത്തുൽ ഉലമാ കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി കൊയ്യോട് ഉമർ മുസ്‌ല്യാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി. ഹംസ മുസ്‌ല്യാർ, വി. മുസക്കോയ മുസ്‌ല്യാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
എസ്.എം.എഫ്. ജില്ലാ പ്രസിഡന്റ് കുഞ്ഞായി മമ്മൂട്ടി മുസ്‌ല്യാർ, വൈസ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്.എം.എഫ്. ജില്ലാ സെക്രട്ടറിമാരായ ഹാരിസ് ബാഖവി കമ്പളക്കാട്, കെ.സി. ഉസ്മാൻ എന്നിവർ സംസാരിച്ചു.