രാജ്യത്ത് 9,062 പേർക്ക് കൂടി കോവിഡ് ; 36 മരണം
രാജ്യത്ത് 9,062 പേർക്ക് കൂടി കോവിഡ് ; 36 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 36 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,27,134 ആയി. സജീവ കോവിഡ് കേസുകളുടെ എണ്ണം 1,05,058 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,220 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,54,064 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനവുമാണ്.