കൽപ്പറ്റയിൽ എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ
കൽപ്പറ്റയിൽ എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ
കല്‍പ്പറ്റ : കല്‍പ്പറ്റയിൽ വാഹന പരിശോധനയ്ക്കിടെ 3 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂരങ്ങാടി മദാരി വാല്‍ തൊടുവില്‍ ഹൗസില്‍ മുഹമ്മദ് ആഷിക്ക് ( 24) ആണ് പിടിയിലായത്. ബാംഗ്ലൂര്‍ – കോഴിക്കോട് ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി.
കൽപ്പറ്റ എടപെട്ടിക്ക് സമീപം കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും , എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ പിന്റോ ജോണ്‍, അനന്തു എസ്.എസ് എന്നിവരുടെ സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.