മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുത്തങ്ങ : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പുഴയോരം വീട് എ.കെ മുഹമ്മദ് ഫാസില്‍ ( 21) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 0.4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷര്‍ഫുദ്ദീനും, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുള്‍ സലീം വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഷഫീഖ് എം.ബി എന്നിവരുടെ സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.