കോളേജ് വിദ്യാര്‍ഥികള്‍ക്കായി സ്‌കിറ്റ് മത്സരം 22 ന്
ബത്തേരി : നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കിറ്റ് മത്സരം സംഘടിപ്പിക്കുന്നു. ‘നേത്രദാനം മഹാദാനം’ എന്ന വിഷയത്തിലുള്ള സ്‌കിറ്റ് മത്സരം ആഗസ്റ്റ് 22 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടക്കും.
ഓരോ കോളേജില്‍ നിന്നും അഞ്ചു മുതല്‍ 10 പേരടങ്ങുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. 20 മിനിറ്റാണ് മത്സരത്തിന്റെ പരമാവധി സമയം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 21ന് 3നകം 9539103812, 9947935414 എന്നീ നമ്പറുകളില്‍ റജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 22ന് 9.30 ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരണം. ഫോണ്‍: 9539103812, 9947935414.