വാഹനലേലം ഓഗസ്റ്റ് 30 ന്
കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ആഗസ്റ്റ് 30 രാവിലെ 10 ന് കോടതി പരിസരത്ത് ലേലം ചെയ്യും. വാഹനങ്ങള്‍ എ.ആര്‍ ക്യാമ്പ് പുത്തൂര്‍വയല്‍, വൈത്തിരി പോലീസ് സ്റ്റേഷന്‍, കല്‍പ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ സൂക്ഷിച്ച വാഹനങ്ങല്‍ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി പരിശോധിക്കാം. വിശദ വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 04936 202655.