രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു ; 24 മണിക്കൂറിനിടെ 14,092 പേർക്ക് രോഗബാധ : 41 മരണം
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു ; 24 മണിക്കൂറിനിടെ 14,092 പേർക്ക് രോഗബാധ : 41 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,092 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1,16,861 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 41 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 12 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 5,27,037 ആയി ഉയര്‍ന്നു.
24 മണിക്കൂറിനുള്ളില്‍ സജീവ കോവിഡ് കേസുകളില്‍ 2,403 കേസുകളുടെ കുറവ് രേഖപ്പെടുത്തി. സജീവ കോവിഡ് കേസുകളുടെ എണ്ണം 1,19,264ല്‍ നിന്ന് 1,16,861 ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 0.26 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.54 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.