നിത്യോപയോഗ സാധനങ്ങളുടെ ക്രമാധീതമായ വിലക്കയറ്റം തടയണം – സ്വതന്ത്ര തൊഴിലാളി യൂണിയൻ
കൽപ്പറ്റ : സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തൊഴിൽ രംഗത്തുയർന്നു വരുന്ന കരിനിയമ ഭീകരതകൾ അകറ്റാനും, നിത്യോപയോഗ സാധനങ്ങളുടെ ക്രമാധീതമായ വിലക്കയറ്റം തടഞ്ഞ് ജീവിത നിലവാരം മെച്ചപ്പെടുത്താനും കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാവണമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ കൽപ്പറ്റ മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജംഷീർ ഖാൻ സ്മാരക അവാർഡ് നൽകി ആദരിച്ചു.
എസ്.ടി.യു ജില്ലാ പ്രസിഡൻ്റ് സി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ഹംസ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് റസാഖ് കൽപ്പറ്റ , എസ്.ടി.യു ജില്ലാ വൈ. പ്രസിഡൻ്റ് എം.അലി, മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് രജീഷ് അലി മേപ്പാടി, മുസ്തഫ കെ, യൂസഫ് എന്നിവർ സംസാരിച്ചു. കെ.എം. അബൂബക്കർ സ്വാഗതവും ജലീൽ നന്ദിയും പറഞ്ഞു.
എസ്.ടി.യു മുനിസിപ്പൽ സമ്മേളനത്തിനായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഹബീബ് റഹ്മാൻ ( ചെയർമാൻ), കെ.എം.അബൂബക്കർ ( കൺവീനർ) , മുസ്തഫ കെ , ഹംസ കെ, യൂസഫ്, ജലീൽ, റഷീദ് വി.എച്ച് , ബാപ്പു.സി , അനസ് പി ( അംഗങ്ങൾ).