ഏഷ്യയിലെ ഏറ്റവും വേഗതയേറിയ താരമായിരുന്ന ലിഡിയ ഡി വേഗ അന്തരിച്ചു
ഏഷ്യയിലെ ഏറ്റവും വേഗതയേറിയ താരമായിരുന്ന ലിഡിയ ഡി വേഗ അന്തരിച്ചു
ഏഷ്യയിലെ സ്പ്രിന്റ് റാണി എന്നറിയപ്പെടുന്ന ലിഡിയ ഡി വേഗ (57) അന്തരിച്ചു. നാല് വര്‍ഷം ക്യാന്‍സറിനോട് പൊരുതിയാണ് ലിഡിയ മരണപ്പെട്ടത്.1980കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ താരമായിരുന്നു ലിഡിയ. ഫിലിപ്പീന്‍സിന്റെ അഭിമാന താരമായിരുന്നു ലിഡിയ.
കേരളത്തിന്റെ അഭിമാനമായ താരമായ പിടി ഉഷയും ഡി വേഗയും തമ്മിലുള്ള മത്സരങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 100 മീറ്ററില്‍ 11.28 സെക്കന്‍ഡാണ് താരം എടുത്ത സമയം. 200 മീറ്റര്‍ 23.35 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി.
1982 ഏഷ്യാ കപ്പില്‍ ഉഷയെ പിന്തള്ളിയാണ് ഡി വേഗ സ്വര്‍ണം നേടിയത്. 87ലെ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലെ 200 മീറ്ററിലും സ്വര്‍ണനേട്ടത്തില്‍ നിന്ന് ഉഷയെ തടഞ്ഞത് ഡി വേഗ ആയിരുന്നു. അന്ന് വെറും അര സെക്കന്‍ഡിനാണ് ഉഷയ്ക്ക് സ്വര്‍ണം നഷ്ടമായത്.