ആശങ്ക ; ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയെന്ന് റിപ്പോര്‍ട്ട്
ആശങ്ക ; ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയെന്ന് റിപ്പോര്‍ട്ട്
ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയാണന്ന് റിപ്പോര്‍ട്ട്. ഹെനിപാവൈറസ്, ലേ വി എന്നിങ്ങനെ അറിയപ്പെടുന്ന വൈറസ് ഇതുവരെ 35 ലധികം പേര്‍ക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരുടെ മരണത്തിനിടയാക്കുന്ന വൈറസായതിനാല്‍ രാജ്യത്ത് കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
പനിയ്‌ക്ക് സമാനമായ ലക്ഷണങ്ങളാണ് എല്ലാവരിലും പ്രകടമായത്. ഷ്രൂ എന്ന ഒരുതരം ചുണ്ടെലിയിലൂടെയാണ് ഈ വൈറസ് പടരുന്നത് എന്നാണ് വിവരം. 2019 ലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം മനുഷ്യരില്‍ ആദ്യമായി രേഖപ്പെടുത്തിയത്. എന്നാല്‍, ഇത്ര വ്യാപകമാകുന്നത് ഇതാദ്യമായാണ്.