മുത്തങ്ങയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മുത്തങ്ങയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബത്തേരി : എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും കഴിഞ്ഞ ദിവസം മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി യുവാക്കൾ പിടിയിലായി.
സുൽത്താൻബത്തേരി പള്ളിക്കണ്ടി സ്വദേശികളായ ചരിവു പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍ ( 20 ), തേക്കും കാട്ടില്‍ വീട്ടില്‍ മുഹമ്മദ് സമീല്‍ ടി.കെ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും യഥാക്രമം 60 ഗ്രാം 20 ഗ്രാം കഞ്ചാവ് കണ്ടെത്തി.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജു, അബ്ദുല്‍ സലീം.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷെഫീഖ് എം.ബി, അമല്‍ തോമസ് എം.ടി എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.