സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന് 240 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന് 240 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെവരെ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4770 രൂപയാണ്. . 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. ഇന്ന് 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3960 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.