യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു
ചീരാൽ: യൂത്ത് കോൺഗ്രസ്സ് ചീരാൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനം ആചരിച്ചു. പതാക ഉയർത്തലിന് ശേഷം കാർഷിക മേഖലക്ക് അഭിമാനമായി 150 – ൽ പരം വ്യത്യസ്ത ഇനത്തിൽപ്പെട്ട നെല്ലിനങ്ങൾ കൃഷി ചെയ്ത സുനിൽ കുമാറിനെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ചീരാൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് രാഹുൽ ചീരാൽ, നിയോജക മണ്ഡലം സെക്രട്ടറി സുജിത്ത് പി.സി, മണ്ഡലം വൈസ് പ്രസിഡണ്ട് സജി പഴൂർ, വി.റ്റി ബേബി, ഷിജു കൊഴുവണ, ബിജു പഴൂർ തുടങ്ങിയവർ സംസാരിച്ചു.