മേപ്പാടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
മേപ്പാടി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മേപ്പാടി ടൗണിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ സ്രാമ്പിക്കൽ വീട്ടിൽ വി. അതുൽ ( 25 ), കോഴിക്കോട് രാമനാട്ടുകര മൂഴിപുറത്ത് പറമ്പിൽ വീട്ടിൽ എം.റിഷാദ് ( 25 ) എന്നിവരെയാണ് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി അനൂപും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 3.4 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എൻ.ഡി.പി.എസ് നിയമ പ്രകരം കേസെടുത്ത പ്രതികളെ കല്പറ്റ റേഞ്ചിൽ ഹാജരാക്കി.
പ്രിവൻ്റീവ് ഓഫീസർ ജോണി.കെ, സിവിൽ എക്സൈസ് ഓഫീസർ വൈശാഖ്.വി.കെ, സുദീപ്, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.